മണലൂര്‍ നിയോജക മണ്ഡലത്തില്‍ തരിശു രഹിത ഗ്രാമമാക്കാന്‍ തെരഞ്ഞെടുത്ത എളവള്ളി ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ഒന്നാം വാര്‍ഡില്‍ ശ്രീ ഗോകുലം പബ്ലിക് സ്‌കൂളിലാണ് പദ്ധതിയ്ക്ക് തുടക്കമായത്. ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതിയ്ക്കാവശ്യമായ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തത്. വെണ്ട, തക്കാളി, പച്ചമുളക്, ചുരവയ്ക്ക, വഴുതന എന്നീ പച്ചക്കറികളാണ് കൃഷിയിറക്കുന്നത്. നടീല്‍ ഉത്സവം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി. ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദുള്‍ ഹക്കീം, ഡയറക്ടര്‍മാരായ മോഹനന്‍ വാഴപ്പിള്ളി, സുനിത വിജയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ലത മനോജ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ സിത്താര ധനനാഥ് എന്നിവര്‍ സംസാരിച്ചു.