25.2 C
Kunnamkulam
Wednesday, September 23, 2026
Home CCTV Desk നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

154

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ്. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം.

തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!