സേവനത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആക്ട്സ് എരുമപ്പെട്ടി ബ്രാഞ്ചില്‍ സ്ഥാപക ദിനം ആചരിച്ചു. പ്രസിഡന്റ് കാവില്‍ നാരായണന് പതാക ഉയര്‍ത്തി. സെക്രട്ടറി പത്മദാസ് പവിത്ര, ട്രഷറര്‍ ഫരീദ് അലി, കണ്‍വീനര്‍ പി.എല്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയില്‍ അപകടങ്ങളിലും അത്യാഹിതങ്ങളിലും ആയി ഒന്നര ലക്ഷത്തില്‍ പരം രക്ഷാപ്രവര്‍ത്തനങ്ങളാണ് ആക്ട്സ് നടത്തിയിട്ടുള്ളത്.