അഡ്വ.ജൂലിയ ഷാജനെ സി.പി.ഐ എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റിആദരച്ചു.

കാലിക്കറ്റ് സര്‍വക്കലാശാലയില്‍ 2021-2024 അധ്യയന വര്‍ഷത്തിലെ എല്‍.എല്‍.ബി പരീക്ഷയില്‍ ടോപ്പറായ അഡ്വ.ജൂലിയ ഷാജനെ സി.പി.ഐ എരുമപ്പെട്ടി ലോക്കല്‍ കമ്മറ്റിആദരച്ചു. കൊച്ചിന്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ പ്രേമരാജ് ചൂണ്ടലാത്ത് പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി.സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.വി.ശങ്കരനാരായണന്‍ അധ്യക്ഷനായി.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പുഷ്പാ രാധാകൃഷ്ണന്‍.എ.ഐ.വൈ.എഫ് എരുമപ്പെട്ടി മേഖല സെക്രട്ടറി റിനോള്‍ഡ് തോമസ്, സി.പി.ഐ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി ജോണി ആളൂര്‍ എന്നിവര്‍ പങ്കെടുത്തു.എരുമപ്പെട്ടി ചെറുവത്തൂര്‍ ഷാജന്‍- ജെയ്സി ദമ്പത്തികളുടെ മകളാണ് ജൂലിയ. ഏലിയാസ് ഷാജന്‍ സഹോദരനാണ്

ADVERTISEMENT