എഡിജിപി എം.ആര്‍. അജിത് കുമാറിന് സസ്പെന്‍ഷന്‍. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ കേസ്‌റിപ്പോര്‍ട്ടില്‍ അട്ടിമറി നടത്തിയതിലാണ് നടപടി. കേസ് അട്ടിമറിക്കാന്‍ എ ഡി ജി പി ഇടപെട്ടതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.



