ചാലിശ്ശേരി എസ് സി യു പി സ്കൂളിന്റെ പരിസ പ്രദേശത്തുള്ള പുതുതായി തെരഞ്ഞെടുത്ത ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്കി, ആദരം’26 എന്ന പേരില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി എം ഐ എസ് സി എജുക്കേഷണല്‍ സൊസൈറ്റി കോര്‍പ്പറേറ്റ് മാനേജര്‍, ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളിയുടെ അധ്യക്ഷതയില്‍, തൃത്താല ബ്ലോക്ക് പ്രസിഡണ്ട് പി.ആര് കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല വീരാന്‍കുട്ടി മുഖ്യാതിഥിയായി.വൈസ് പ്രസിഡണ്ട് സുരേഷ് ബാബു ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ചാലിശ്ശേരി പഞ്ചായത്ത് മെമ്പര്‍മാര്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. സഭ ആത്മായ
ട്രസ്റ്റി ഗീവര്‍ മാണി പനക്കല്‍, സഭാ സെക്രട്ടറി, ബിനോയ് പി മാത്യു, പിടിഎ പ്രസിഡണ്ട് റഹിയാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.



