ചാലിശേരി ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭരണഘടന തലങ്ങളില്‍ വിശ്വസ്തയോടെ നിയമവഴികളില്‍ ജീവിതം സമര്‍പ്പിച്ച അഡ്വ പരമേശ്വരന്‍ നമ്പൂതിരി 78 ന്റെ നിറവില്‍. 1970 ല്‍ ഇരുപത്തിമൂന്നാം വയസ്സില്‍ ഹൈക്കോടതിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ നിയമജീവിതത്തിന് തുടക്കമായത്.
പട്ടിശേരി പാഴൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി – നങ്ങേലി അന്തര്‍ജനത്തിന്റെ മകനായ പരമേശ്വരന്‍ നമ്പൂതിരി എറണാകുളം ലോ കോളേജില്‍ നിന്നാണ് നിയമബിര്ദ്ധം നേടിയത്. ഋഗ്വേദവും ഹൃദിസ്ഥമാക്കിയിട്ടുണ്ട്. 1973 ല്‍ ഗുജറാത്ത് ഗവര്‍ണര്‍ കെ.കെ. വിശ്വനാഥന്റ പേഴ്‌സണല്‍ സിക്രട്ടറിയായി ആറ് വര്‍ഷത്തോളം അഹമ്മദാബാദിലായിരുന്നു.1978 ല്‍ സുപ്രീം കോര്‍ട്ടില്‍ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. 1985 ല്‍ പല ഗവണ്‍മെന്റ് സ്ഥാപനങ്ങളുടേയും വിവിധ വിഷയങ്ങളില്‍ മൂന്ന് പതിറ്റാണ്ട് കാലം ഇന്ദ്രപ്രസ്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമ പ്രതിനിധിയായി. അക്കാലങ്ങളില്‍ സുപ്രീം കോര്‍ട്ട് ജസ്റ്റിസുമാരായ പി എന്‍ ഭഗവത് , വി. ആര്‍ കൃഷ്ണയ്യര്‍ , ബാലകൃഷ്ണ ഏറാഡി , ഫാത്തിമാ ബീവി , ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ , കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിഇ എം. എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുമായി ഏറെ സൗഹൃദവും സ്ഥാപിച്ചു.