അഗ്രി ക്ലിനിക് സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് 4, 12 വാര്‍ഡുകള്‍ സംയുക്തമായി അഗ്രി ക്ലിനിക് സംഘടിപ്പിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കൃഷിക്കാര്‍ക്കും ഇടയിലെ ദൂരം പരമാവധി കുറച്ച്, പദ്ധതികളും സാങ്കേതിക വിദ്യകളും കൃഷിയിടങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഗ്രി ക്ലിനിക് സംഘടിപ്പിച്ചത്.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ നിഷാര്‍ ഉദ്ഘാടന നിര്‍വഹിച്ചു. പുനയൂര്‍ക്കുളം നാലാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ബിന്ദു ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഡോക്ടര്‍ തെരേസ അലക്‌സ് പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ശില്പ , മുഹമ്മദ് നൗഫല്‍ പ്ലാന്‍ ഹെല്‍ത്ത് ക്ലിനിക്കിലെ പെസ്റ്റ് സ്‌കൗട്ട് എം മേഘന, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ഗിരിജ രാജന്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. അഗ്രി-ക്ലിനിക്കിന്റെ ഭാഗമായി കൃഷിക്കാരുമായി ആശയ വിനിമയം നടത്തുകയും, പന്ത്രണ്ടാം വാര്‍ഡിലെ കെ എം സക്കീറിന്റെ കൃഷിയിടം സന്ദര്‍ശിക്കുകയും, വിവിധ കാര്‍ഷിക രീതികളെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു.

ADVERTISEMENT