പുന്നയൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ അഗ്രോ ക്ലിനിക് വാര്‍ഡ് തല മുഖാമുഖം സംഘടിപ്പിച്ചു. ‘അരികെ കൂടിയിരിക്കാം കാര്‍ഷിക വിവരങ്ങള്‍ പങ്കുവെക്കാം’ എന്ന പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകരുമായി മുഖാമുഖം നടത്തിയത്. പുന്നയൂര്‍ പഞ്ചായത്ത് 5,6 വാര്‍ഡുകളിലെ കര്‍ഷകരും, മെമ്പര്‍മാരും, കൃഷിഭവന്‍ ജീവനക്കാരും പങ്കെടുത്തു. ശനിയാഴ്ച കാലത്ത് 9 മണിക്ക് പുന്നയൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടത്തിയ ചടങ്ങ് വാര്‍ഡ് മെമ്പര്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ ഉദ്ഘാടനം ചെയ്തു.