കേരള കര്‍ഷകസംഘം ജില്ലാതല അംഗത്വ വിതരണ ഉദ്ഘാടനം പോര്‍ക്കുളത്ത് നടന്നു

കേരള കര്‍ഷകസംഘം ജില്ലാതല അംഗത്വ വിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം പോര്‍ക്കുളത്ത് നടന്നു. പോര്‍ക്കുളം പോസ്റ്റ് ഓഫീസ് യൂണിറ്റിലെ തങ്കമണിക്ക് മെമ്പര്‍ഷിപ്പ് നല്‍കികൊണ്ട് എഐകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എംഎല്‍എയുമായ എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പോര്‍ക്കുളം പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.എന്‍ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം ബാലാജി, ഏരിയ സെക്രട്ടറി കെ.കൊച്ചനിയന്‍, ഏരിയ പ്രസിഡണ്ട് എ.ജെ സ്റ്റാന്‍ലി, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷ്ണന്‍, സി ജി രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT