അജ്മീര്‍ നേര്‍ച്ച സമാപിച്ചു

തൊഴിയൂര്‍ ഖാജാ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ പരിപാടികളോടെ നടന്നുവന്ന അജ്മീര്‍ നേര്‍ച്ച ജാതിമതഭേദമന്യേ ആയിരങ്ങള്‍ക്ക് നല്‍കിയ അന്നദാനത്തോടെ സമാപിച്ചു. കെ.വി സൈദ്മുഹമ്മദ്ഹാജിയുടെ അധ്യക്ഷതയില്‍ ഖാജാ നഗറില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ വിളയൂര്‍ പ്രാര്‍ത്ഥന നടത്തി. സ്ഥലം മുദര്രിസ് സുലൈമാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, മഹല്ല് ഖത്വീബ് മുഹിയുദ്ദീന്‍ ദാരിമി, ഇബ്‌റാഹിം ഫാളിലി, അബ്ദുറഹ്‌മാന്‍ അര്‍ശദി, അബ്ദുല്‍ ഹകീം നിസാമി തുടങ്ങിയവര്‍ മൗലിദിന് നേതൃത്വം നല്‍കി.

ADVERTISEMENT