തനി മലയാളിയായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി. കേരളീയ വേഷമണിഞ്ഞാണ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി അക്ഷയ് കുമാര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ വന്നിറങ്ങിയത്. മുണ്ടും കുര്‍ത്തയും അണിഞ്ഞ് ഹെലികോപ്ടറില്‍ നിന്നിറങ്ങിയ താരത്തെ എതിരേല്‍ക്കാല്‍ ഗ്രൗണ്ടില്‍ വ്യായാമം ചെയ്യുന്നവരുമുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും താരം മടിച്ചില്ല. തുടര്‍ന്ന് ശ്രീവത്സവം ഗസ്റ്റ് ഹൗസിലേക്ക് കാറിലായിരുന്നു യാത്ര. ഏതാനും നിമിഷങ്ങള്‍ക്കൊണ്ട് ആചാരപരമായ വേഷങ്ങള്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനായി ഇറങ്ങുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറിനൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്.