എകെടിഎ നമ്പഴിക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു

ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ കണ്ടാണശ്ശേരി ഏരിയ കമ്മിറ്റിയ്ക്ക് കീഴിലുള്ള നമ്പഴിക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. ഞായറാഴ്ച
രാവിലെ 10ന് മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ല വൈസ് പ്രസിഡണ്ട് വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.നിത്യ അധ്യക്ഷയായി. വാസന്തി ഗോപിനാഥന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി ഷെല്ലി വിവേകാനന്ദന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ദിവ്യ ഷിബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് ജീന ബാബു സംഘടന റിപ്പോര്‍ട്ട് അവതരണം നടത്തി. ഏരിയ ട്രഷറര്‍ സുശീല സതീശന്‍ ഏരിയാ – യൂണിറ്റ് നേതാക്കളായ വിജിത മജ്‌നു, പ്രതീജ, സുബിത, ഷിനി സുഭാഷ് എന്നിവര്‍  സംസാരിച്ചു.

ADVERTISEMENT