എരുമപ്പെട്ടി മങ്ങാട് ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വതില്‍ അഖില കേരള ഫ്ലഡ്ലൈറ്റ് വടംവലി മത്സരം സംഘടിപ്പിച്ചു. മങ്ങാട് മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരം എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമന സുഗതന് ഉദ്ഘാടനം ചെയ്തു. എം.എഫ്.എ പ്രസിഡന്റ് ഷോബി ജോണ്‍ അധ്യക്ഷനായി. കേരളത്തിലെ 25 പ്രശസ്ത ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ യുവധാര പൗണ്ട് വരന്തരപ്പിളളി ജേതാക്കളായി. അവഞ്ചേഴ്സ് വാണിയംകുളം രണ്ടാം സ്ഥാനവും, വിന് ബോയ്സ് തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. തൃശൂര്‍ ഐ.ആര്.ഇ അസോസിയേഷനായിരുന്നു മത്സരം നിയന്ത്രിച്ചത്.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിച്ചു. മഴ നനയാതെ ജനങ്ങള്‍ക്ക് പരിപാടി കാണാനുള്ള പ്രതേക ഗാലറി സജീകരണവും ഏര്‍പ്പെടുത്തിയിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ക്ലബ്ബായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ സ്പോര്‍ട്സ് തെറാപ്പിസ്റ്റ് ആയ മങ്ങാട് സ്വദേശി വി.വി.വിജീഷ്, പത്താം ക്ലാസ്സ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്തമാക്കിയ എം.എഫ്.എ അംഗം രാംദേവിനേയും യോഗത്തില്‍ ആദരിച്ചു. ഭാരവാഹികളായ പി.എ.ജോസഫ്, ഷോബി ജോണ്‍, പി. എസ് ഗിരീഷ്, വിബിന് വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.