കെ.പി.വത്സലന്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ പതിനെട്ടാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ചാവക്കാട് നഗരസഭ ഗ്രൗണ്ടില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അബ്ബാസ് മാലികുളം അധ്യക്ഷത വഹിച്ചു. കെ.പി. വത്സലന്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി ചെയര്‍മാന്‍ എന്‍. കെ. അക്ബര്‍ എംഎല്‍എ പതാക ഉയര്‍ത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്ക്, ടി.എം.ബാബുരാജ്, കെ. വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രാദേശിക ടീമുകള്‍ അണിനിരന്ന ആദ്യ മത്സരം നടന്നു. വിചാര കോഴിക്കുളങ്ങരയും ഓഫ് റോഡ് ബ്ലാങ്ങാടും ഏറ്റുമുട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓഫ് റോഡ് ബ്ലാങ്ങാട് ജേതാക്കളായി. അഖില കേരള ടീമുകളായ യുണൈറ്റഡ് എഫ്‌സി പാലക്കാട്, റീബല്‍സ് എഫ്‌സി
എടപ്പാള്‍ എന്നീ ടീമുകള്‍ ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടി. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ യുണൈറ്റഡ് എഫ് സി പാലക്കാട് ജേതാക്കളായി.