ഇ.പി. കമറുദ്ദീന്‍ സാഹിബിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം ചേരും

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗവും, സാമൂഹിക പ്രവര്‍ത്തകനും, മുന്‍ കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാ മാനുമായിരുന്ന ഇ.പി. കമറുദ്ദീന്‍ സാഹിബിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി സര്‍വ്വകക്ഷി അനുശോചനയോഗം ചേരും. പ്രസിഡണ്ട് ഇ.എം കുഞ്ഞുമോന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചിറക്കല്‍ അറഫ പാലസില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മുപ്പതിനു നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചന പ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി എ.വൈ മുഹമ്മദ്കുട്ടി അറിയിച്ചു.

ADVERTISEMENT