ദീര്‍ഘദൂര ബസുകള്‍ യാത്രക്കാരെ സ്റ്റോപ്പുകളില്‍ നിന്ന് കയറ്റുന്നില്ലെന്നാക്ഷേപം

ദീര്‍ഘദൂര ബസുകള്‍ യാത്രക്കാരെ സ്റ്റോപ്പുകളില്‍ നിന്ന് കയറ്റുന്നില്ലെന്നാക്ഷേപം. തൃശ്ശൂര്‍, കുന്നംകുളം ബസ്സ് സ്റ്റാന്‍ഡുകളില്‍ നിന്നാണ് യാത്രക്കാരുടെ പരാതികള്‍ ഉയരുന്നത്. ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് പോകുന്ന പല ബസുകളിലും നിരവധി യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. തൃശ്ശൂരില്‍ നിന്ന് 50, 60,70 രൂപയോളം യാത്ര ചിലവ് വരുന്ന സ്റ്റോപ്പുകളിലെ യാത്രക്കാരെ ഒഴിവാക്കുന്നത് നിത്യ സംഭവമായി മാറുകയാണ്. നിശ്ചിത സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ പോകുന്നത് നിയമ ലംഘനമാണെന്നും ഇതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT