അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ മഹിളാ സംഘടനയായ ലജ്‌നാ ഇമാഇല്ലാക്ക് അഖിലേന്ത്യാ തലത്തില്‍ ഏഴാം സ്ഥാനവും, ബാലികാ സംഘടനയായ നാസിറാത്തുല്‍ അഹ്മദിയ്യാക്ക് എട്ടാം സ്ഥാനവും, അഹ്മദിയ്യാ യുവജന സംഘടന മജ്ലിസ് ഖുദ്ധാമുല്‍ അഹ്മദിയ്യാക്ക് ഏഴാം സ്ഥാനവുമാണ് ലഭിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള അഹ്മദിയ്യാ കേന്ദ്രങ്ങളിലെ പ്രവര്‍ത്തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് വാര്‍ഷിക തല പ്രവര്‍ത്തന നിയമാവലി അടിസ്ഥാനമാക്കിയാണ് ഓരോ സംഘടനക്കും അഖിലേന്ത്യാ തലത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍, ജൂറി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മഹ്ദി ഇമാമിന്റെ ജന്മ ദേശമായ പഞ്ചാബിലെ ഖാദിയാനില്‍ നടന്ന അഖിലേന്ത്യാ സംഘടനാ തല സമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തി കായിക വൈഞ്ജാനിക മത്സരങ്ങളില്‍ മാറ്റുരച്ചു വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പുരസ്‌കാരങ്ങള്‍ ലഭിച്ച ആളൂര്‍ യുവജന സംഘടനാ പ്രസിഡണ്ട് താഹിര്‍ അഹ്മദ്, ആളൂര്‍ മഹിളാ സംഘടനാ പ്രസിഡണ്ട് സബീന താജുദ്ധീന്‍, ബാലികാ സംഘടനാ പ്രസിഡണ്ട് തൂബ ഖലീല്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
 
                 
		
 
    
   
     


