സ്‌കൂള്‍ ലൈബ്രറിയിലേക്ക് ടിവി സമ്മാനിച്ച് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ

മരത്തംകോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1994 – 95 ബാച്ചായ ഓര്‍മ്മത്തണല്‍ കൂട്ടായ്മ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ടെലിവിഷന്‍ നല്‍കി. വായനശാലയില്‍ വരുന്ന കുട്ടികള്‍ക്ക് വാര്‍ത്തകളും കായിക വിവരങ്ങളും കാണുന്നതിനും അറിയുന്നതിനും വേണ്ടി കേരള വിഷന്റെ കേബിള്‍ കണക്ഷന്‍ സഹിതമാണ് ടെലിവിഷന്‍ നല്‍കിയത്. വായനശാല അറിവിന്റേയും കൗതുകങ്ങളുടെ കേന്ദ്രമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ബാച്ച് പ്രതിനിധികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.സ്മിതയ്ക്ക് റിമോട്ട് കൈമാറി. മുന്‍ അധ്യാപിക മേരി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു. പി.എച്ച്.അഷറഫ്, കെ.എം.ഉമ്മര്‍, യൂസുഫ്, ടോജന്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT