വേലൂര്‍ ആര്‍ എസ് ആര്‍ വി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥികളുടെ യുവജനോത്സവത്തിലെ കലാപരിപാടികളില്‍ അരങ്ങു തകര്‍ത്ത് പുരുഷന്‍മാരുടെ ഒപ്പന ശ്രദ്ധേയമായി. പ്രായം മറന്ന് യുവത്വത്തിന്റെ ചുറുചുറുക്കോടെ പഴയകാല സ്‌കൂള്‍ കാലഘട്ടത്തെ അനുസ്മരിക്കുവിധമായിരുന്നു എഴുപതുകാരുടെ പ്രകടനം. ഒന്നരമാസം നീണ്ട പരിശീലനത്തിനുശേഷമാണ് ഇവര്‍ ആത്മവിശ്വാസത്തോടെ വേദിയില്‍ അരങ്ങ് തകര്‍ത്തത്.