ചമ്മന്നൂര്‍ നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസ്സയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘമം സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍കരീം ഫൈസി പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് അമുഖ പ്രഭാഷണം നിര്‍വഹിച്ചു. മഹല്ലില്‍ വിവിധ സമയങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് കരിയര്‍ ഗൈഡന്‍സും മോട്ടിവേഷന്‍ ക്ലാസ്സുകള്‍ക്കും നേതൃത്ത്വം നല്‍കിവരുന്ന ചമ്മന്നൂര്‍ മഹല്ല് നിവാസികളായ കോഴിക്കോട് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ അബ്ദുല്‍ റസാഖ് പെഴുംതറയില്‍, കടിക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകന്‍ അന്‍വസ് അറക്കല്‍ എന്നിവരെ മൊമന്റോ നല്‍കി ആദരിച്ചു. അബ്ദുല്‍ കരീം ഫൈസി, മഹല്ല് സെക്രട്ടറി വലിയവളപ്പില്‍ ഷഫീക്ക്, ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമൊഹമ്മദ്തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.