തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ 1986-87, 10-ാം ക്ലാസ് എ ബാച്ച് പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് പ്രധാന അധ്യാപകന്‍ ജോണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് അധ്യഷത വഹിച്ചു.  ഗ്രാമ പഞ്ചായത്ത് അംഗം എം.ഗിരീഷ്, മുസ്തഫ വൈലത്തൂര്‍, ഗീവര്‍ഗീസ്, അജീവ് ചെന്നൈ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ജോണ്‍ മാസ്റ്ററെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT