രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് കാറിനു പുറകിലിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കാണിപ്പയ്യൂര്‍ കുരിശിനു സമീപം രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് കാറിനു പുറകില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ക്കും കാര്‍ ഡ്രൈവര്‍ക്കും ആംബുലന്‍സില്‍ രോഗിയോടൊപ്പം ഉണ്ടായിരുന്ന ആള്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി 8.30ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുയായിരുന്ന മലങ്കര ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മുന്‍പില്‍ പോകുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ നിയന്ത്രണംവിട്ട ആംബുലന്‍സ് കാറിനു പുറകില്‍ ഇടിക്കുകയായിരുന്നു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT