അമ്മമാരില്‍ വായന ശീലം വളര്‍ത്തി കുട്ടികളിലേക്ക് പകരുന്നതിന്ന് പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം ഏര്‍പ്പെടുത്തിയ അമ്മ വായന പദ്ധതി വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു പി സ്‌കൂളില്‍ ആരംഭിച്ചു. മാതൃസമിതി പ്രസിഡന്റ് ഫഹീമയ്ക്ക് പുസ്തകം നല്‍കി അബ്ദുള്‍ പുന്നയൂര്‍ക്കുളം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പിടിഎ, മാതൃസമിതി അംഗങ്ങളായ 20 പേര്‍ക്ക് സ്‌കൂള്‍ ശതാബ്ദി സ്മരണിക പത്രാധിപര്‍ ഐ ബി അബ്ദുറഹ്മാന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ പ്രധാനാധ്യാപിക ബിജി ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ സോണി മാസ്റ്റര്‍, ലൈബ്രറി ഇന്‍ചാര്‍ജ് മുല്ല മംഗലം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. വായന കഴിഞ്ഞ് തിരിച്ചു നല്‍കുന്ന പുസ്തകങ്ങള്‍ വീണ്ടും മറ്റു അമ്മമാര്‍ക്കും വായനയ്ക്ക് നല്‍കും.