ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടൊണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഗജ പൂജ, ഗജ ഘോഷയാത്ര എന്നിവയും ഉണ്ടായി. ഗജ ഘോഷയാത്ര ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ സമാപിച്ചു.
ആറ് കൊമ്പന്മാര്‍ ആനയൂട്ടില്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കി ആനയൂട്ടിന്
തുടക്കം കുറിച്ചു. തുടര്‍ന്ന് ക്ഷേത്രം സേവാ സമിതി ഭാരവാഹികളും പ്രവര്‍ത്തകരും ആന പ്രേമികളും ആനയൂട്ട് നടത്തി. ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി, സെക്രട്ടറി വി.കെ. രമാഭായ്, ട്രഷറര്‍ എം. എസ്. വിലാസിനി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT