ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ 33-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം നടത്തി

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ 33-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം  പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം.പി ടി.എന്‍ പ്രതാപന്റെ 2023 – 24 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 26 ലക്ഷം രൂപ ചിലവഴിച്ചാണ് ശീതീകരിച്ച സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിച്ചത്. ആര്‍.ഒ മുഹമ്മദ് കുട്ടി ഫൗണ്ടേഷന്‍ സംഭാവന നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിച്ചത്. മുന്‍ എം.പി ടി.എന്‍ പ്രതാപന്‍ മുഖ്യാതിഥിയായി.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം എന്‍ജിനീയര്‍ ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എച്ച് കയ്യുമ്മു ടീച്ചര്‍, ഇ ടി ഫിലോമിന ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍മാരായ ആഷിദ, മിസ്രിയ മുസ്താക്കലി, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ആരിഫ ജുഫൈര്‍ സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷീബ നന്ദിയും പറഞ്ഞു.

ADVERTISEMENT