‘കിളി കൊഞ്ചല്‍’ ; അങ്കണവാടി കുരുന്നുകളുടെ കലോത്സവം അരങ്ങേറി

ചൂണ്ടല്‍ പഞ്ചായത്തിലെ അങ്കണവാടി കുരുന്നുകളുടെ കലോത്സവം അരങ്ങേറി. കിളി കൊഞ്ചല്‍ എന്ന പേരില്‍ കേച്ചേരി അനുഗപാലസില്‍ നടന്ന കലോത്സവം, സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹസനുല്‍ ബന്ന, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍, ഐ.സി.ഡി.എസ് ഓഫീസര്‍ ഷൈനി, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് പരിധിയിലെ 30 അങ്കണവാടികളില്‍ നിന്നായി 260 ലേറെ കുരുന്നുകളാണ് കലോത്സവത്തില്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്.

ADVERTISEMENT