വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഏയ്ഞ്ചലീന മരിയ സിന്റോ തന്റെ രണ്ടാമത്തെ കുടുക്കയും കൈമാറി. സ്‌കൂളില്‍ സമാഹരിക്കുന്ന വയനാടിനൊപ്പം പദ്ധതിയിലേക്കാണ് ഏയ്ഞ്ചലീന തന്റെ ചെറു സമ്പാദ്യമടങ്ങിയ കുടുക്ക കൈമാറിയത്. സ്‌കൂള്‍ പ്രധാന അധ്യാപിക ഫ്‌ളോറന്‍സ് ടീച്ചര്‍, പി.ടി.എ. പ്രസിഡണ്ട് ടി.എ. മുഹമ്മദ് ഷാഫി എന്നിവര്‍ ഏറ്റുവാങ്ങി. പി.ടി.എ. വൈസ് പ്രസിഡണ്ട് ക്രിസ്റ്റി റോയ്, അധ്യാപകരായ സാബു ജേക്കബ്ബ്, വി.പി. പരമേശ്വരന്‍, കെ.ധന്യ മാത്യു, ഒ.വി. പ്രീതി എന്നിവര്‍ സംസാരിച്ചു.