അഞ്ഞൂർ കമ്പനിപ്പടിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. അഞ്ഞൂർസ്വദേശി 38 വയസ്സുള്ള സഞ്ജു, വൈലത്തൂർ സ്വദേശി 48 വയസ്സുള്ള ഇബ്രാഹിം, കച്ചേരിപ്പടി സ്വദേശികളായ 24 വയസ്സുള്ള സൂര്യ 48 വയസ്സുള്ള മല്ലിക എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് അഞ്ഞൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും ബൈക്ക് ഭാഗികമായും തകർന്നു. കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.