വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപ യോഗിച്ച് നിര്‍മ്മിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ അഞ്ചുകണ്ണി റോഡിന്റെ ഉദ്ഘാടനം നടന്നു.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എം.എം.സലീമിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം നിര്‍വഹിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായി.



