വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷവും, സേവന കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3-ന് സ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി തിരികെ സ്‌കൂളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷ ആര്‍ഷ ജിജു അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടന്‍ പാട്ട് കലാകാരനും അധ്യാപകനുമായ കെ.യു. ഹരിദാസ് മുഖ്യാതിഥിയായി.

ADVERTISEMENT