എ.എ.ഡബ്ലിയു.കെ കുന്നംകുളം യൂണിറ്റ് 25-ാം വാര്‍ഷിക സമ്മേളനം തിങ്കളാഴ്ച

അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്സ് കേരള കുന്നംകുളം യൂണിറ്റിന്റെ 25-ാം വാര്‍ഷിക സമ്മേളനം തിങ്കളാഴ്ച ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ടൗണ്‍ഹാള്‍ അങ്കണത്തില്‍ സംഘടനയുടെ യൂണിറ്റ് പ്രസിഡന്റ് സി.ഡി. റോയ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനം ആരംഭിക്കും. എം.എല്‍.എ.-എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ മുഖ്യാതിഥിയാകും. സംഘടന സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ADVERTISEMENT