ചിറ്റാട്ടുകര ഇടവകയിലെ ചിറ്റിലപ്പിള്ളി തറവാട്ടു കൂട്ടായ്മ 22-ാം വാര്‍ഷിക കുടുംബ സംഗമം നടത്തി. ഇടവക സഹ വികാരി ഫാ. ആല്‍വിന്‍ അക്കരപറ്റ്യേക്കല്‍ കുടുംബ സംഗമം തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വര്‍ഗ്ഗീസ് മാനത്തില്‍ അധ്യക്ഷത വഹിച്ചു. ചിറ്റിലപ്പിള്ളി മഹാ കുടുംബ യോഗം പ്രസിഡണ്ട് സാന്റി ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി. സീറോ മലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രഥമ സെക്രട്ടറി സാബു ജോസ്, കുടുംബ യോഗം സെക്രട്ടറി സി.വി കൊച്ചു ദേവസ്സി, ഭാരവാഹികളായ സി.പി ജോണി, സി.ഡി ജോസ്, സി.ജെ സ്റ്റാന്‍ലി, ഷൈനി ഫ്രാന്‍സിസ്, മറിയാമ്മ കൊച്ചു ദേവസ്സി, കാതറിന്‍ ആന്റോ എന്നിവര്‍ സംസാരിച്ചു.