പെരുമ്പിലാവ് പ്രോഗ്രസ്സീവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ ലഹരി വിരുദ്ധ സന്ദേശയാത്രയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എ ഫൗസിയ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് ട്രഷറര്‍ ഷാബിര്‍ സലീം അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അനീഷ്, സിപിഐഎം കടവല്ലൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരായ ഹാഷിം, എംഎം നൗഷാദ്, പെരുമ്പിലാവ് ബ്രാഞ്ച് സെക്രട്ടറി നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.