ചമ്മനൂര്‍ ജി.എം.എല്‍.പി. സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു

ചമ്മനൂര്‍ ജി.എം.എല്‍.പി.സ്‌കൂള്‍ 132-ാം വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍തൃദിനാഘോഷവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷെഹീറിന്റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ തൈകോണ്ടോ ചാമ്പ്യന്‍ സിയാദ് അഹമ്മദ് അടക്കമുള്ള വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. സീനിയര്‍ അധ്യാപിക ബിനിമോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, മദര്‍ പി.ടി.എ. പ്രസിഡണ്ട് ബിന്ദു സുബ്രഹ്‌മണ്യന്‍, എസ്.എം.സി. ചെയര്‍മാന്‍ ഫസലു മാളിയേക്കല്‍, ഒ.എസ്.എ സെക്രട്ടറി അലി തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികളും തൈക്കോണ്ടോ പ്രദര്‍ശനവും ഉണ്ടായിരുന്നു. പ്രധാന അധ്യാപിക ബിന്ദു സ്വാഗതവും ക്യാപ് സെക്രട്ടറി ആനന്ദ് ഘോഷ് നന്ദിയും പറഞ്ഞു. അധ്യാപകരും, പിടിഎ ഭാരവാഹികളും നേതൃത്വം നല്‍കി.

ADVERTISEMENT