വടുതല ഗവ: യു.പി. സ്‌കൂള്‍ വാര്‍ഷികവും സ്റ്റാര്‍സ് വര്‍ണ കൂടാരം ഉദ്ഘാടനവും നടത്തി

വടുതല ഗവണ്‍മെന്റ് യു.പി.സ്‌കൂളിന്റെ 105-ാം വാര്‍ഷികാഘോഷവും സ്റ്റാര്‍സ് വര്‍ണ കൂടാരം, അഡീഷണല്‍ ക്ലാസ് മുറി, ബോയ്‌സ് ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.എം.നിഹാസ് അധ്യക്ഷത വഹിച്ചു. സിനിമതാരം വി.കെ.ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു. ജില്ല പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ എന്‍.ജെ.ബിനോയ് സ്റ്റാര്‍സ് പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍മാരായ ഷക്കീന മില്‍സാ, സുജീഷ് എ.എസ്., ബി.പി.സി. അനീഷ് ലോറന്‍സ്, എസ്.എം.സി.ചെയര്‍മാന്‍ എന്‍.എ.ഷനോഫ്, എം.പി.ടി.എ. പ്രസിഡന്റ് ആഷിഫ ഷനോഫ്, ഒ.എസ്.എ. സെക്രട്ടറി കലാഭവന്‍ ബാദുഷ, സ്‌കൂള്‍ ലീഡര്‍ ഫാത്തിമ സൈ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് രേഖ കെവി സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ആശാ ജിഷി നന്ദിയും പറഞ്ഞു.

ADVERTISEMENT