‘പുലരി’ അംഗന്‍വാടി വാര്‍ഷികവും സമ്മാനദാനവും നടന്നു

കുന്നംകുളം നഗരസഭ പതിനാലാം വാര്‍ഡ് ഗാന്ധിനഗര്‍ പുലരി അംഗന്‍വാടിയുടെ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ യോഗവും സമ്മാനദാനവും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി അധ്യാപിക അജിത സുനില്‍ സ്വാഗതം പറഞ്ഞു. അംഗന്‍വാടി സംഘടിപ്പിച്ച കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഗാന്ധിനഗര്‍ ശ്രീഭദ്രപൂരാഘോഷ കമ്മിറ്റിയാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. അങ്കണവാടി ലെവല്‍ മോണിറ്ററിങ് ആന്റ് സപ്പോര്‍ട്ട് കമ്മിറ്റി അംഗങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT