ഇരിങ്ങപ്പുറം എസ്.എം.യു.പി സ്‌കൂളിന്റെ 111 -ാം വാര്‍ഷികാഘോഷവും, അദ്ധ്യാപക- രക്ഷാകര്‍ത്തൃദിനാഘോഷവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും വെള്ളിയാഴ്ച നടക്കും. വൈകീട്ട് 4:30ന് നടക്കുന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്സന്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് പി.എ.ദിനുദാസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സിനിമ താരം രാജീവ് പരമേശ്വര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ.മൊയ്തീന്‍ എന്‍ഡോവ്മെന്റ് വിതരണം നടത്തും. വിരമിക്കുന്ന അദ്ധ്യാപകരായ കെ.വി. ശ്രീവത്സ പ്രസാദ്, ഇ.ജി. അനിത എന്നിവര്‍ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കും. ഹെഡ്മാസ്റ്റര്‍ കെ.എസ്.സജീവ് സ്വാഗതം പറയും.
വിദ്യാഭ്യാസ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സാഹിത്യ പുരസ്‌കാര വിതരണം, എന്റോവ്മെന്റ്-സ്‌കോളര്‍ഷിപ്പ് വിതരണങ്ങള്‍ എന്നിവയ്ക്ക് പുറമേ വിവിധ മേഖലളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ആദരവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് തൃശ്ശൂര്‍ വൈറ്റ് സ്മോക്ക് ഇവന്റ് ഒരുക്കുന്ന കലാസന്ധ്യയും ഉണ്ടാകും.