27 C
Kunnamkulam
Thursday, September 3, 2026
Home Bureaus Perumpilavu അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടന്നു

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടന്നു

46

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ പുതിയ അധ്യയന വര്‍ഷത്തെ സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ഫര്‍ഹ സലിം കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍, അസിസ്റ്റന്റ് ലീഡര്‍, ക്ലാസ്സ് ലീഡേഴ്‌സ്, ഹൗസ് ക്യാപ്റ്റന്മാര്‍, വൈസ് ക്യാപ്റ്റന്മാര്‍, വിവിധ ക്ലബ് സെക്രട്ടറിമാര്‍ എന്നീ പദവികളിലേക്കാണ് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തത്. സ്‌കൂള്‍ ഡയറക്ടര്‍ ഡോ: നജീബ് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഷൈനി ഹംസ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ADVERTISEMENT
error: Content is protected !!