ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ ഹൈജംപില്‍ വെങ്കലം നേടിയ മറ്റം സ്വദേശി അന്തോണിയ്ക്ക് ആദരവുമായി മോണിംഗ് വാക്കേഴ്‌സ് അസോസിയേഷന്‍. ചെന്നൈയില്‍ വച്ച് നടന്ന ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്കായുള്ള വിഭാഗത്തില്‍ ഹൈജംപ് ഇനത്തില്‍ മത്സരിച്ച് വെങ്കല മെഡല്‍ നേടിയ കണ്ടാണശ്ശേരി പഞ്ചായത്തിന്റെ അഭിമാനമായ മറ്റം സ്വദേശി അന്തോണിയ്ക്കാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ട് മോണിംഗ് വാക്കേഴ്‌സ് അസോസിയേഷനാണ് ആദരമൊരുക്കിയത്.



