മുഹമ്മദ് നബിയുടെ 1500 മത്തെ ജന്മദിനവുമായി ബന്ധപ്പെട്ട് തൊഴിയൂര്‍ ഇഹ്‌യാഉല്‍ ഇസ്ലാം മദ്‌റസയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും എക്‌സിബിഷനും സംഘടിപ്പിച്ചു. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മദ്‌റസ മാനേജര്‍ റഫീഖ് മാസ്റ്ററുടെ അധ്യക്ഷതയില്‍ മഹല്ല് പ്രസിഡണ്ട് ആലിക്കുട്ടി സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യൂനുസ് കുരഞ്ഞിയൂര്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി. കുട്ടികളുടെ നിര്‍മിതികള്‍, പഴയകാല വസ്തുക്കള്‍, സ്റ്റാമ്പുകള്‍, കറന്‍സികള്‍ പ്രദര്‍ശിപ്പിച്ചു. മദ്‌റസ സദര്‍ മുഹമ്മദ് ഫൈസി, നജീബ് മാസ്റ്റര്‍, ഉവൈസ് സഖാഫി, സത്താര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.