ഇരിങ്ങപ്പുറം ഗവ. എല്‍ പി സ്‌കൂളും ഗ്രാമീണ വായനശാലയും ചേര്‍ന്ന് ലഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ എ. എസ് മനോജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ദീപബാബു അധ്യക്ഷയായി.
തൃശൂര്‍ വുമണ്‍ എക്‌സൈസ് ഓഫീസര്‍ സതി കെ.കെ. ചൊവ്വന്നൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി അരുണ്‍ കുമാര്‍ ‘എം.പി ടി.എ അംഗവും സൈക്കോളജിക്കല്‍ കൗണ്‍സിലറുമായ പി.എം ജി ദിന എന്നിവര്‍ ക്ലാസ്സെടുത്തു. പ്രധാനധ്യാപിക എ ഗീത സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കല ബിജു നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍മാരായ വൈഷണവ് ‘ ലത സത്യന്‍. വായനശാല സെക്രട്ടറി ടി.എസ് ഷെനില്‍ റിട്ടയേര്‍ഡ് പ്രധാനധ്യാപിക രായ ടി.ഗീത, മണിമാസ്റ്റര്‍ എസ്എം.സി ചെയര്‍മാന്‍ പ്രദീപ് ടി.എസ് എന്നിവര്‍ സംസാരിച്ചു.