24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Guruvayur ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ലോഡ്ജ് ഓണേഴ്‌സ് അസ്സോസിയേഷന്‍, റോട്ടറി ക്ലബ്ബ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. ജ്യോതി രാജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗുരുവായൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് അലി ഷിഹാബുദ്ദീന്‍ സഅദി റംസാന്‍ സന്ദേശം നല്‍കി. മന്മിയൂര്‍ ദേവസ്വം ചെയര്‍മാര്‍ ജി.കെ.പ്രകാശന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എന്‍. മുരളി, അഡ്വ: രവി ചങ്കത്ത്, പി. ഗോപലകൃഷ്ണന്‍ നായര്‍, മോഹന കൃഷ്ണന്‍ ഓട്ടത്ത്, വി.എസ്. സുനീവ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!