24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk സി. അബൂബക്കര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

സി. അബൂബക്കര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മുന്‍ കെ.പി.സി.സി അംഗവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജുമേറ പാര്‍ക്കില്‍ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഒ. അബ്ദുല്‍ റഹിമാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.ഡി വീരമണി അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, കെ.പി.സി.സി മെമ്പര്‍ പി.കെ അബൂബക്കര്‍ ഹാജി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.എം അലാവുദ്ദീന്‍, ഡിസിസി ഭാരവാഹികളായ സി.എ ഗോപപ്രതാപന്‍, അഡ്വ. ടി. എസ് അജിത്ത്, കെ.പി ഉമ്മര്‍, ഫൈസല്‍ ചാലില്‍, ഡി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഗോപാലന്‍, ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!