ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി

ബി ജെ പി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാര്‍ച്ച് നടത്തി. വടക്കാഞ്ചേരി റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ബി ജെ പി തൃശ്ശൂര്‍ നേര്‍ത്ത് ജില്ലാ അധ്യക്ഷ അഡ്വ നിവേദിത ഉത്ഘാടനം ചെയ്തു. ബി ജെ പി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ അധ്യക്ഷത വഹിച്ചു.എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍, കുന്നംകുളം മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ ഇ ചന്ദ്രന്‍ , സുഭാഷ് പാക്കത്ത് , സുഭാഷ് ആദൂര്‍, സുമേഷ് കളരിക്കല്‍ , വിഷ്ണു അമ്പാടി , സുരേന്ദ്രന്‍ വെള്ളിത്തിരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT