മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ സദസ്സ് സംഘടിപ്പിച്ചു

വായനയാകട്ടെ ലഹരി എന്ന സന്ദേശം ഉയര്‍ത്തി പാത്രമംഗലം തോന്നലല്ലൂര്‍ ഗ്രാമീണ വായനശാല മയക്ക മരുന്ന് വിരുദ്ധ ബോധവല്‍ക്കരണ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.പി. പ്രകാശ് അധ്യക്ഷനായി. എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ജെ. അശ്വിന്‍, പോലീസ് അക്കാദമി എസ്.ഐ ഭുവനേശ്വര്‍ എന്നിവര്‍ ക്ലാസെടുത്തു. സെക്രട്ടറി കെ.എം. ശ്രീദേവി, ഭരണ സമിതിയംഗം വേണു വാര്യര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT