ആര്‍ത്താറ്റ് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും ടെലിഫിലിം പ്രദര്‍ശനവും സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീഷ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ കാണാപ്പുറങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറില്‍ കുന്നംകുളം എക്‌സൈസ് സിവില്‍ ഓഫീസര്‍ സോന ഉണ്ണി വിഷയാവതരണം നടത്തി. യോഗത്തിന് ടി.രാജഗോപാല്‍ സ്വാഗതവും വായനശാല സെക്രട്ടറി സിന്ധു സുരേഷ് നന്ദിയും പറഞ്ഞു. സെമിനാറിനു ശേഷം കാഴ്ച, അച്ഛന്റെ കണ്ണട തുടങ്ങിയ ടെലിഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ടെലിഫിലിം സംവിധായകരായ സുനില്‍ ചൂണ്ടല്‍, അനില്‍ പറക്കാട് എന്നിവരുമായുള്ള ചര്‍ച്ചയും നടന്നു.