എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയില്‍ കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വികാരി ഫാദര്‍ ജോഷി ആളൂര്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ് സി.വി.ബേബി അധ്യക്ഷനായി. അസിസ്റ്റന്റ് വികാരി ഫാദര്‍ ജീസ് അക്കരപറ്റ്യേക്കല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. വിശ്വാസ പരിശീലന യൂണിറ്റ് പ്രിന്‍സിപ്പാള്‍ എ.എ. സെബാസ്റ്റ്യന്‍ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. കോലഴി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സി.എ.ജോസഫ് ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്സ് ലീഡര്‍മാരായ കെ.സി.ഡേവിസ്, കെ.എം.ഫ്രാന്‍സിസ്, ടി.ഡി., ഡീന്‍സ് ,റെജീന ജെയിംസ്, ജാന്‍സി ജോയ്, നടത്തു കൈക്കാരന്‍ എം.വി.ഷാന്റോ, പി.ആര്‍.ഒ ബിജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.