എക്‌സൈസ് വകുപ്പും സിസിടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ കൈകോര്‍ക്കാം ക്യാമ്പയിനോടനുബന്ധിച്ച് വെള്ളിയാഴ്ച്ച പറപ്പൂക്കാവ് ക്ഷേത്ര മൈതാനിയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ നടക്കും. വൈകീട്ട് 6ന് നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയനില്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയിലെ നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബും ലഘുനാടകവും അവതരിപ്പിക്കും. എക്‌സൈസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ഭാരവാഹികള്‍, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.