സിസിടിവിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന് പ്രൗഢമായ തുടക്കം

എക്‌സൈസ്- പോലീസ്- തദ്ദേശസ്ഥാപനങ്ങള്‍, വിവിധ കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെ സിസിടിവി നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനാണ് ഇന്ന് തുടക്കമായത്. അസി. എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് തൃശൂര്‍ റെയിഞ്ച് ഓഫിസര്‍ ലത്തീഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുന്നംകുളം പൊലിസ് എസ്.എച്ച.ഒ യു.കെ ഷാജഹാന്‍ മുഖ്യ പ്രഭാഷണം നടത്തി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വ്ില്ല്യംസ്, ബഥനി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കൂബ് ഒ.ഐ.സി, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.പി സാക്‌സണ്‍, എക്‌സൈസ് കുന്നംകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT